ന്യൂദല്‍ഹി: എഎപിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്. തങ്ങളെ അറിയിക്കാതെ രൂപീകരിച്ച അച്ചടക്കസമിതി നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കേണ്ടി വരുന്നതു വിരോധാഭാസമാണെന്നു പ്രശാന്ത് ഭൂഷണ് പറഞ്ഞു.
പരാതി ഉന്നയിക്കുന്നവര്‍ തന്നെ വിധികര്‍ത്താക്കളാകുന്ന സാഹചര്യമാണ് എഎപിയിലെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ചാണു സ്ഥാപകനേതാക്കളായ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണും എഎപി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: