അമേരിക്കയില്‍ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം

Monday 20 April 2015 6:47 pm IST

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിന്റെ ഭിത്തിയില്‍ മോശം ചിത്രങ്ങള്‍ വരച്ചു, സ്‌പ്രേ പെയിന്റടിച്ചു. ക്ഷേത്രത്തിന്റെ വാതിലില്‍ '666' എന്ന് സ്‌പ്രേ പെയിന്റില്‍ എഴുതിയിട്ടുണ്ട്. തലതിരിച്ച്, കുരിശടയാളവും വരച്ചിട്ടുണ്ട്. ടെക്‌സാസ്സിലെ ലേക്ക് ഹൈലാന്‍ഡ്‌സിലുള്ള ഹിന്ദുമന്ദിറിലാണ് ആക്രമണം നടന്നത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് ക്ഷേത്രഭാരവാഹി കൃഷ്ണ സിങ് പറഞ്ഞു. ഡാളസ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ മൂന്ന് മാസത്തിനിടയില്‍ ഉണ്ടായ മൂന്നാമത്തെ ക്ഷേത്ര ആക്രമണമാണിത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ട് ആക്രമണങ്ങള്‍ ഉണ്ടായത്. ഫെബ്രുവരി 15നാണ് ആദ്യത്തെ ഹിന്ദുക്ഷേത്ര ആക്രമണം നടന്നത്. രണ്ടാമത്തെത് ഫെബ്രുവരി 15നുമാണ് നടന്നത്. സംഭവത്തെക്കുറിച്ച് ഇതുവരെ ക്രൈസ്തവ നേതാക്കളാരും പ്രതികരിച്ചിട്ടില്ല. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന റിപ്പബഌക്കന്‍ നേതാവ് പാറ്റ് റോബര്‍ട്ട്‌സണ്‍ അടുത്തിടെ ഹിന്ദുമതത്തെ ചെകുത്താന്റെ മതമെന്നുപോലും വിശേഷിപ്പിച്ച നാടാണ് അമേരിക്ക. റോബര്‍ട്ട്‌സണ്‍ ഒരു പാസ്റ്ററാണ്. സ്വന്തമായി ചാനല്‍വരെയുള്ള ഇയാള്‍ക്ക് കുേറ അനുയായികളുമുണ്ട്.ഇയാളുടെ വെബ്‌സൈറ്റ് വഴിയുള്ള സുവിശേഷം ഭാരതത്തിലും പ്രചരിപ്പിക്കുന്നുണ്ട്. ആഗസ്റ്റില്‍ ശിവന്റെ പ്രതിമയില്‍ കരിയോയില്‍ ഒഴിച്ചിരുന്നു.കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.ജൂലൈയ്ക്കും ഒക്‌ടോബറിനും ഇടയ്ക്ക് ഹിന്ദുആരാധനാലയങ്ങള്‍ക്ക് എതിരെ 17 ആക്രമണങ്ങളാണ് നടന്നത്. റോബര്‍ട്ട്‌സണിനു പുറമേ ഫ്രാങ്കഌന്‍ ഗ്രഹാമെന്ന പാസ്റ്ററും ഹിന്ദുക്കള്‍ക്ക് എതിരെ നിരന്തരം നീചമായ പ്രചാരണം നടത്തുന്നുണ്ട്. വ്യാജമതമെന്ന് ആക്ഷേപിച്ച ഗ്രഹാം ഒരു ഹിന്ദു ദൈവവും മോക്ഷം നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തരം നികൃഷ്ടമായ പ്രചാരണങ്ങള്‍ക്കിടയിലാണ് നിരന്തരം ക്ഷേത്ര ആികമണങ്ങള്‍ നടക്കുന്നത്. അമേരിക്ക ക്രിസ്ത്യന്‍ രാഷ്ട്രമാണെന്നും ഹിന്ദുമതം വ്യാജമതമാണെന്നുമാണ് അമേരിക്കന്‍ സെനറ്റര്‍ ഷിറില്‍ നക്‌സോള്‍ പറഞ്ഞത്.ഇവര്‍ കത്തോലിക്കാ സഭക്കാരിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.