നെല്‍കൃഷി നടത്തുവാന്‍ അടിയന്തര നടപടി സ്വീകരിക്കണം

Monday 20 April 2015 6:50 pm IST

ചേര്‍ത്തല: അരൂര്‍, ചേര്‍ത്തല നിയോജക മണ്ഡലങ്ങളിലെ പാടശേഖരഖങ്ങളില്‍ നെല്‍കൃഷി നടത്തുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മാര്‍ച്ച് 31ന് മത്സ്യകൃഷിയുടെ കാലാവധി അവസാനിച്ചിട്ടും നെല്‍കൃഷിക്കായി നിലമൊരുക്കുവാന്‍ കര്‍ഷകര്‍ക്ക് സാധിച്ചിട്ടില്ല. മുഴുവന്‍ സമയ മത്സ്യകൃഷിക്കായി പാടശേഖരങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായി. ഓരുജലം കയറ്റിയതുമൂലം മറ്റ് കൃഷികള്‍ അസാദ്ധ്യമായിരിക്കുകയാണ്. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന നടപടികളില്‍ നിന്ന് പിന്തിരിഞ്ഞ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.വി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ റോമേഷ് ചന്ദ്രന്‍, ആര്‍.സി. ഉണ്ണി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.