കോട്ടയം: എം.ജി സര്‍വ്വകലാശാലയില്‍ മേധാവിത്വം നേടുവാന്‍ മുസ്ലീംലീഗ് നടത്തുന്ന ശ്രമത്തിനെതിരെ കോണ്‍ഗ്രസ് യൂണിയന് രംഗത്ത്. യുഡിഎഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത സിന്‍ഡിക്കേറ്റിനെതിരെ നാല് സിന്‍ഡിക്കേറ്റംഗങ്ങള്‍ സമരം നടത്തിയത് ഈ നീക്കത്തിന്റെ ഭാഗമാണെന്ന് യൂണിവേഴ്സിറ്റി എംപ്ലോയിസ് യുണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു.
സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധി ഫിറോസ് അഫിലിയേഷന് അപേക്ഷ നല്‍കിയിട്ടുള്ള കോളേജുകള്‍ക്ക് അപ്രൂവല്‍ നല്കാന് പോകുന്ന രീതി ശരിയല്ലെന്നും യൂണിയന് ഭാരവാഹികള്‍ പറഞ്ഞു. ഇതിനെതിരെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് യൂണിയന് പരാതി നല്കി.
എംപ്ലോയിസ് യൂണിയന്റെ സില്‍വര്‍ ജൂബിലി സമ്മേളനം 22 ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ യൂണിയന് ജനറല്‍ സെക്രട്ടറി ആഷിക് എം.എം കമല്‍, വൈസ് പ്രസിഡന്റ് മഹേഷ്, ജോസ് മാത്യു, സെക്രട്ടറിമാരായ എന്‍. നവീന്‍, ആര്. ഹിലാല്‍, ട്രഷറര്‍ കെ. കാമരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: