കാലടി: ആദിശങ്കര ജന്മദേശ വികസനസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശങ്കരജയന്തി മഹോത്സവം നാളെ വൈകിട്ട് 5.30 ന് കാലടി ജംഗ്ഷനില്‍ നടക്കും. ആദിശങ്കര ജന്മഭൂമി ക്ഷേത്രം ഓണററി മാനേജര്‍ പ്രൊഫ.എ.സുബ്രഹ്മണ്യയ്യര്‍ ഉദ്ഘാടനം ചെയ്യും. റിട്ട.ജഡ്ജ് വി.എന്‍.സത്യാനന്ദന് അദ്ധ്യക്ഷത വഹിക്കും. ബ്രഹ്മചാരി ഭാര്ഗവരാമന് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പുള്ളിയാമ്പിള്ളി ഭജനസമിതിയുടെ ഭജനയും ഉണ്ടാകും.
ജയന്തിദിവസമായ 23 ന് രാവിലെ 10.30 ന് ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപ സന്നിധിയില്‍ സന്യാസി സംഗമവും വൈകിട്ട് 4 ന് മഹാപരിക്രമയും നടക്കും. കാലടി കവല, ആശ്രമം റോഡ്, മലയാറ്റൂര്‍ റോഡ്, ശൃംഗേരി റോഡ് വഴി മുതലക്കടവില്‍ സമാപിക്കും. തുടര്‍ന്ന് ആലുവ തന്ത്രപീഠത്തിലെ ആചാര്യന്മാര് നദി പൂജയും മഹാ ആരതിയും നടത്തും. പൂര്‍ണാനദി സ്നാനത്തോടെ ആഘോഷങ്ങള്‍ക്ക് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: