സാംസ്‌കാരിക സ്രോതസുകള്‍ തിരിച്ചറിയണം: കാവാലം നാരായണപണിക്കര്‍

Monday 20 April 2015 8:41 pm IST

തിരുവനന്തപുരം: നമ്മുടെ സാംസ്‌കാരിക സ്രോതസുകള്‍ തിരിച്ചറിയണമെന്നും സംസ്‌കൃതവുമായി ബന്ധമില്ലാത്ത ഭാഷ ലോകത്തിലില്ലെന്നും കാവാലം നാരായണപണിക്കര്‍. തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ നീളുന്ന തീര്‍ത്ഥാടന യാത്രയുടെ സമിതി രൂപീകരണയോഗം തിരുവനന്തപുരം സംസ്‌കൃതി ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്‌കാരത്തിലും വെള്ളം ചേര്‍ക്കലുകള്‍ കണ്ടുതുടങ്ങി. ഇതിലൂടെ നമ്മള്‍ അന്യോന്യം അധിനിവേശപ്പെടുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. സാംസ്‌കാരിക സ്രോതസ്സുകള്‍ തിരിച്ചറിയാന്‍ നമ്മള്‍ ശ്രമിക്കണം. ഭാഷയെന്ന സന്ദേശത്തിലൂടെ നമ്മുടെ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുകയാണ് തപസ്യയുടെ തീര്‍ത്ഥാടനയാത്ര. എന്റെഭാഷ, എന്റെ സംസ്‌കാരം, എന്റെ മണ്ണ് എന്നീ ഭാവനകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാകണം തപസ്യയുടെ തീര്‍ത്ഥാടനം നടക്കേണ്ടതെന്നും കാവാലം നാരായണപണിക്കര്‍ പറഞ്ഞു. എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്‌ക്കാരം എന്ന മന്ദ്രസദൃശമായ സന്ദേശത്തിലൂടെ വിവിധ ഭാവങ്ങളെയും സംസ്‌കാരത്തെയും കൂട്ടിയിണക്കുകയാണ് തപസ്യ ചെയ്യുന്നത്. ചെറിയ കണ്ടെത്തലുകളിലൂടെയും അനുഭവങ്ങളിലൂടെയും സമഗ്രമായ മുന്നേറ്റം നടത്താന്‍ കഴിയും. അന്യംനിന്നുപോയതും, തമസ്‌ക്കരിക്കപ്പെട്ടതുമൊക്കെ കണ്ടെത്തുകയും അനുഭവിക്കുകയും കൂട്ടിയോജിപ്പിക്കുകയുമാണ് ഈ യാത്രയിലൂടെ അര്‍ത്ഥമാക്കുന്നത്. നാടിന്റെ സാംസ്‌കാരിക ശക്തിസ്രോതസ്സുകളെ തിരിച്ചറിഞ്ഞു പ്രചോദിപ്പിക്കുന്നതിലൂടെ വലിയ സമൂഹിക മുന്നേറ്റമാണ് സാധ്യമാവുക. കവി പി. നാരായണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാര്യ സദസ്യന്‍ ആര്‍. സഞ്ജയന്‍, സംസ്‌കൃത ഭാരതി രക്ഷാധികാരി സി.ജി. രാജഗോപാല്‍, തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, സംസ്ഥാനവൈസ് പ്രസിഡന്റ് ടി. പത്മനാഭന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു. തപസ്യ തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ സിജി നായര്‍ സ്വാഗതവും മണികണ്ഠന്‍ നന്ദിയും പറഞ്ഞു. തീര്‍ത്ഥാടസമിതി ഭാരവാഹികള്‍: സ്വാമിനി സംഹിതാനന്ദ, സ്വാമി യോഗവ്രതാനന്ദ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പി. പരമേശ്വരന്‍, പി. നാരായണക്കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, കാട്ടൂര്‍ നാരായണപിള്ള, ഒ.രാജഗോപാല്‍, ഡി. മധുസൂദനന്‍ നായര്‍, പാര്‍വ്വതിപുരം പത്മനാഭയ്യര്‍, കെ.എന്‍. ആനന്ദകുമാര്‍, ഡോ. ദേവകി അന്തര്‍ജ്ജനം, സുരേഷ് മോഹന്‍, വെണ്‍പകല്‍ ചന്ദ്രമോഹന്‍, പ്രൊഫ എം.എസ്. രമേശന്‍, സി.ജി. രാജഗോപാല്‍, ആര്‍. രാമചന്ദ്രന്‍ നായര്‍. ടി.പി. ശങ്കരന്‍ കുട്ടിനായര്‍ (രക്ഷാധികാരിമാര്‍), ജസ്റ്റിസ് ശ്രീദേവി (അദ്ധ്യക്ഷ) എം.പി. ബിപിന്‍ ചന്ദ്രന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്) സിജി നായര്‍ (ജനറല്‍ കണ്‍വീനര്‍) കെ.പി. പ്രേമചന്ദ്രന്‍, ഡോ. കെ.ആര്‍. രാജീവ്, ഡോ. നന്ദ്യത്ത് ഗോപാലകൃഷ്ണന്‍, കല്ലറ അജയന്‍, രാജപ്പന്‍ നായര്‍, ഹരി എസ്. കര്‍ത്ത വി.കെ. ഹരികുമാര്‍, ഡോ. ബി. വിജയകുമാര്‍, ഡോ. ഹരിശങ്കര്‍, പി. അശോക് കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.രാജശേഖരന്‍, അനീഷ്, സോമശേഖരന്‍ പിള്ള, വെള്ളനാട് കൃഷ്ണന്‍ കുട്ടിനായര്‍, വി. സുകുമാരന്‍, മണികണ്ഠന്‍ (കണ്‍വീനര്‍മാര്‍) സന്തോഷ്, മനോജ് വി.ആര്‍, സിബു സി.നായര്‍, ബിനോയ് കൃഷ്ണ, ബൈജു ജയകുമാര്‍ (പബ്ലിസിറ്റി കമ്മിറ്റി) ഹരി എസ് കര്‍ത്ത, എം. ഗോപാല്‍, ആലപ്പി ശ്രീകുമാര്‍, കെ.എ. അജികുമാര്‍, ശ്രീകുമാര്‍ നായര്‍, ഹരീഷ്‌കുമാര്‍ എസ്, രാജ (പബ്ലിക് റിലേഷന്‍സ് കമ്മിറ്റി) ശ്രീജിത്ത് ടി.എസ്., ലക്ഷ്മിറാം (ഡോക്യുമെന്റേഷന്‍ കമ്മിറ്റി) അനില്‍കുമാര്‍ പരമേശ്വരന്‍, ജി.പി. സുജന്‍, ജ്യോതിന്ദ്രകുമാര്‍, അഡ്വ. കൊണ്ണിയൂര്‍ ഹരിശ്ചന്ദ്രന്‍, രഞ്ജിത് കാര്‍ത്തികേയന്‍, ടി. പത്മനാഭന്‍ നായര്‍, (ഫിനാന്‍സ് കമ്മിറ്റി) ഡോ. നന്ദ്യത്ത് ഗോപാലകൃഷ്ണന്‍, ഡോ. അജിത്, എന്‍. മോഹന്‍കുമാര്‍, പ്രൊഫ ബിജോയ്, എസ്.എച്ച്.എസ്. ശര്‍മ്മ, ജയശ്രീ ഗോപാലകൃഷ്ണന്‍, രാധിക, രഞ്ജുകൃഷ്ണ, രാധാകൃഷ്ണന്‍ നായര്‍, ജസീന്ത മോറിസ് (പ്രോഗ്രാം കമ്മിറ്റി) ആര്‍ മണികണ്ഠന്‍ (കാര്യാലയ കാര്യദര്‍ശി) ടി.എസ്. ശ്രീജിത്ത് (ട്രഷറര്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.