എന്‍ജിനീയറിങ് പ്രവേശനപരീക്ഷ തുടങ്ങി; എഴുതിയത് 91.03 ശതമാനം വിദ്യാര്‍ഥികള്‍

Monday 20 April 2015 8:55 pm IST

തിരുവനന്തപുരം: 2015ലെ കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ തുടങ്ങി. ഇന്നലെ നടന്ന എന്‍ജിനീയറിങ് ഒന്നാംപേപ്പര്‍ ഫിസിക്‌സ്-കെമിസ്ട്രി പരീക്ഷയ്ക്ക് 91.03 ശതമാനം വിദ്യാര്‍ഥികളാണ് ഹാജരായത്. അപേക്ഷിച്ചിരുന്ന 1,27,557 വിദ്യാര്‍ഥികളില്‍ 1,16,111 പേര്‍ പരീക്ഷയെഴുതി. ഇന്ന് എന്‍ജിനീയറിങ്ങിന്റെ കണക്ക് പരീക്ഷയാണ് നടക്കുക. 22ന് മെഡിക്കലിന്റെ ആദ്യപേപ്പറായ കെമിസ്ട്രി-ഫിസിക്‌സും 23നു ബയോളജിയും നടക്കും. ഈമാസം 23 വരെ കേരളത്തിലും ദല്‍ഹി, മുംബൈ, ദുബായ് എിവിടങ്ങളിലുമായി 350 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷാസമയം. മെഡിക്കല്‍ പരീക്ഷയുടെ ഫലം മെയ് 20ന് മുമ്പായും എന്‍ജിനീയറിങ്ങിന്റെ സ്‌കോര്‍ ജൂണ്‍ 25 നു മുമ്പും പ്രസിദ്ധീകരിക്കാനാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.