ബാര്‍ കേസ്: ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

Monday 20 April 2015 9:24 pm IST

ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ ബാര്‍നയം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരായ ബാറുടമകളുടെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹര്‍ജി നല്‍കിയ ബാറുടമകള്‍ക്കെതിരായ അഭിഭാഷകനായ കാലത്ത് താന്‍ ഹാജരായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ആവശ്യപ്രകാരമാണ് ഹര്‍ജികള്‍ മാറ്റിയത്. കക്ഷികളുടെ പേരുകള്‍ക്ക് പകരം അപ്പീലിലെ നമ്പറുകള്‍ മാത്രമാണുള്ളതെന്നും അതിനാല്‍ കക്ഷികളെ തിരിച്ചറിയാനാവുന്നില്ലെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി. അതിനിടെ കേസില്‍ ബിഷപ്പും കക്ഷിയാണെന്ന് ഹോട്ടലുടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരന്‍ ആര്യാമ സുന്ദരം പറഞ്ഞു. എന്നാല്‍ താന്‍ ബിഷപ്പല്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് മറുപടി നല്‍കി. ഹര്‍ജിക്കാരില്‍ ആര്‍ക്കെങ്കിലും വേണ്ടി മുമ്പ് ഹാജരായിട്ടുണ്ടെങ്കില്‍ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും കുര്യന്‍ ജോസഫ് പിന്മാറും. തുടര്‍ന്ന് മറ്റൊരു ജഡ്ജിനെ നിശ്ചയിച്ച ശേഷമായിരിക്കും വാദം തുടരുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.