മൊണാക്കോ: മോണ്ടികാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസ് സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചിന്. ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചിനെ അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഡോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍: 7-5, 4-6, 6-3. രണ്ടാം തവണയാണ് ഡോക്കോവിച്ച് ഇവിടെ കിരീടം സ്വന്തമാക്കുന്നത്. 2013-ലായിരുന്നു ആദ്യ കിരീടനേട്ടം.
വിജയത്തോടെ ഈ സീസണിലെ ആദ്യ മൂന്ന് മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലും ജേതാവാകുന്ന ആദ്യ പുരുഷ താരമായി ഡോക്കോവിച്ച് മാറി. നേരത്തെ ഇന്ത്യന്‍ വെല്‍സ്, മിയാമി ചാമ്പ്യന്‍ഷിപ്പുകളിലും ഡോക്കോ ചാമ്പ്യനായിരുന്നു.
ഡബിള്‍സില്‍ അമേരിക്കയുടെ ബ്രയാന്‍ സഹോദരന്മാര് കിരീടം നിലനിര്‍ത്തി. ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സിമോണെ ബൊലേലി-ഫാബിയോ ഫോഗ്നിനി സഖ്യത്തെ 7-6 (7-3), 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ബ്രയാന്‍ സഹോദരങ്ങള്‍ കിരീടം നിലനിര്‍ത്തിയത്. കരിയറില്‍ അഞ്ചാം തവണയാണ് ബ്രയാന്‍ സഹോദരങ്ങള്‍ മോണ്ടി കാര്‍ലോയില്‍ ജേതാക്കളാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: