തിരുവനന്തപുരം : യുഡിഎഫ് എന്നും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞങ്ങളുടെ ഘടകകക്ഷികളില്‍ വലുതെന്നും ചെറുതെന്നുമില്ല. ഒരു ഘടകകക്ഷിയും യുഡിഎഫില്‍ നിന്നും വിട്ടു പോകില്ലെന്നും ഉമ്മന്‍ ചാണ്ടി സൂചിപ്പിച്ചു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ ഘടകകക്ഷികള്‍ തന്നെ മുന്നണിയിലുണ്ടാകുമെന്നും വീഴാന്‍ സാധ്യതയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ എന്നേ വീണേനേയെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: