ശ്രീനാരായണ മെമ്മോറിയല്‍ സ്‌കൂളിന് ചരിത്രനേട്ടം

Tuesday 21 April 2015 6:45 pm IST

ചേര്‍ത്തല: എസ്എസ്എല്‍സി പരീക്ഷയുടെ ചരിത്രത്തിലിടം നേടി സര്‍ക്കാര്‍ സ്‌കൂള്‍, ഹാട്രിക്കിന്റെ പൊന്‍തിളക്കവുമായി മുട്ടം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ചേര്‍ത്തല ഗവ. ശ്രീനാരായണ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആദ്യമായി നൂറ് മേനി വിജയം നേടി. 103 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. അദ്ധ്യാപകരുടെയും, സ്‌കൂള്‍ പിടിഎയുടേയും അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് സ്‌കൂള്‍ സ്ഥാപിതമായ ശേഷം ആദ്യമായി നൂറ് ശതമാനം വിജയം നേടാനായതെന്ന് ഹെഡ്മിസ്ട്രസ് സിബി കെ. ദയാനന്ദന്‍, പിടിഎ പ്രസിഡന്റ് ടി.ടി. സജി എന്നിവര്‍ പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയില്‍ മൂന്നാം തവണയും നൂറ് മേനി വിജയം കൊയ്ത ഹോളി ഫാമിലി സ്‌കൂളില്‍ 282 കുട്ടികളാണ് പരീക്ഷയെഴുതിയത്. മൂന്ന് പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കെ. അജയ്‌രാജ്, ജെ. അരവിന്ദ്, ആര്‍. അര്‍ജുന്‍ എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.