തിരുവനന്തപുരം: ജനതാദള്‍-യുവുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും അദേഹം പറഞ്ഞു. പാലക്കാട്ടെ തോല്‍വിയെ ഗൗരവമായാണു കാണുന്നതെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കെപിസിസിക്കു ലഭിച്ചിട്ടില്ലെന്നും സുധീരന് പറഞ്ഞു.
യുഡിഎഫ് തങ്ങളോടു നീതി കാണിച്ചില്ലെന്നു കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. യുഡിഎഫ് നടത്തുന്ന കോഴിക്കോടു മേഖലാ ജാഥയുടെ ഉദ്ഘാടനത്തില്‍നിന്നു വിട്ടു നില്‍ക്കുമെന്നും വീരേന്ദ്രകുമാര്‍ ചൊവ്വാഴ്ച യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു അനുനയശ്രമങ്ങളുമായി കെപിസിസി രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: