സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Tuesday 21 April 2015 10:21 pm IST

തിരുവനന്തപുരം : സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഥാവിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം തുടങ്ങീ മേഖലകളിലെ 2013-ലെ ടെലിവിഷന്‍ അവാര്‍ഡുകളാണു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചത്. കഥാവിഭാഗം- വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ കുടുംബങ്ങളുടെ മധ്യസ്ഥ (മികച്ച ടെലിസീരിയല്‍) ഇന്ദുലേഖ ( രണ്ടാമത്തെ മികച്ച ടെലിസീരിയല്‍) മേക്കപ്പ് (മികച്ച ടെലിഫിലിം) നിതുന നെവില്‍ ദിനേശ് (മികച്ച കഥാകൃത്ത്) കുട്ടിപ്പട്ടുറുമാല്‍ (മികച്ച ടിവി ഷോ, കൈരളി ടിവി) തട്ടീം മുട്ടീം (മികച്ച കോമഡി പ്രോഗ്രാം, മഴവില്‍ മനോരമ) നിയാസ് ബക്കര്‍ (മികച്ച കൊമേഡിയന്‍-പരിപാടി മറിമായം, മഴവില്‍ മനോരമ) സതീശന്‍ ആര്‍ (മികച്ച ഡബിംഗ് ആര്‍ട്ടിസ്റ്റ് -മെയില്‍) എയ്ഞ്ചല്‍ ഷിജോയ് (മികച്ച ഫീമെയില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ്) തോരാമഴ (മികച്ച ഷോര്‍ട്ട് ഫിലിം) നിതുന നെവില്‍ ദിനേശ് (മികച്ച സംവിധായിക -ടെലിസീരിയല്‍) സലിംകുമാര്‍ (മികച്ച നടന്‍ -ടെലിസീരിയല്‍-ടെലിഫിലിം) അരുണ്‍ കൃഷ്ണന്‍ (മികച്ച രണ്ടാമത്തെ നടന്‍) ശ്രീകല (മികച്ച നടി) ജിസ്ബി പൗലോസ് (മികച്ച രണ്ടാമത്തെ നടി) തന്‍ഹാ തബ്‌സ്-അജന്യ നാരായണന്‍ (മികച്ച ബാലതാരം) ജെറി സൈമണ്‍-രജു കൊടുങ്ങാന്നൂര്‍ (മികച്ച ക്യാമറാമാന്‍) വിഷ്ണുരാജ് ( മികച്ച ചിത്രസംയോജകന്‍) മധുപോള്‍ (മികച്ച സംഗീത സംവിധായകന്‍) വി.പി. കൃഷ്ണകുമാര്‍ (മികച്ച ശബ്ദലേഖകന്‍) രാജേഷ് കല്‍പ്പത്തൂര്‍ (മികച്ച കലാസംവിധായകന്‍) കഥേതര വിഭാഗം-പൊള്ളുന്ന ജീവിതങ്ങള്‍-അകലങ്ങളിലെ ഇന്ത്യ (മികച്ച ഡോക്യുമെന്ററി-ഏഷ്യാനെറ്റ് ന്യൂസ്) ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷങ്ങള്‍ ( മികച്ച ഡോക്യുമെന്ററി-ബയോഗ്രഫി, ഏഷ്യാനെറ്റ് ന്യൂസ്) കൊട്ടാരക്കര ഗംഗ (മികച്ച വുമണ്‍ ഡോക്യുമെന്ററി) അന്തരീക്ഷ പ്രതിഭാസങ്ങള്‍ (മികച്ച എഡ്യുക്കേഷണല്‍ പ്രോഗ്രാം, വിക്‌ടേഴ്‌സ് ചാനല്‍) പാര്‍വതി കുര്യാക്കോസ് (മികച്ച ആങ്കര്‍ ഫോര്‍ എഡ്യൂക്കേഷണല്‍ പ്രോഗ്രാം) എം.പി വിജയന്‍ (മികച്ച ന്യൂസ് ക്യാമറാമാന്‍, ജീവന്‍ ടിവി) സുബിത സുകുമാര്‍ (മികച്ച വാര്‍ത്താവതാരിക, ജീവന്‍ ടിവി) അനീഷ് രവി (മികച്ച കോംപിയര്‍, മീഡിയാ വണ്‍) എം.ജി അനീഷ് (മികച്ച കമന്റേറ്റര്‍ , ഏഷ്യാനെറ്റ് ന്യൂസ്) അഭിജിത്ത് ബി (മികച്ച ആങ്കര്‍-ഇന്റര്‍വ്യുവര്‍, ജയ്ഹിന്ദ് ടിവി) സുനില്‍ ബേബി, സജിത് അജ്മല്‍ ( മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്) അകംപുറം ( മികച്ച ടിവി ഷോ, മാതൃഭൂമി ന്യൂസ്) നല്ലപാഠം ( മികച്ച കുട്ടികളുടെ പരിപാടി, മനോരമ ന്യൂസ്) രചനാ വിഭാഗം-മനുഷ്യര്‍ മനുഷ്യരെ അന്ധരാക്കുന്ന വിധം ( ബെസ്റ്റ് ആര്‍ട്ടിക്കള്‍ ഇന്‍ മലയാളം ഓണ്‍ ടെലിവിഷന്‍, പച്ചക്കുതിര) പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍: കഥാവിഭാഗം- അനുപമ കെ.ജോസഫ്, ലക്ഷ്മി എന്‍. വാര്യര്‍, അനഘ പ്രസാദ് ( സംവിധാനം- തുമ്പ, സെന്‍സേര്‍ഡ് പ്രോഗ്രാം) കഥേതര വിഭാഗം- എം.എസ്. ബനേഷ് ( സംവിധാനം-പരിപാടി-കാഴ്ച്ചപ്പതിപ്പ്, ജീവന്‍ ടിവി) ചിറയിന്‍കീഴ് രാധാകൃഷ്ണന്‍ ( സംവിധാനം- പരിപാടി, ഏകാന്തതയുടെ അഴിമുഖങ്ങള്‍) രചനാ വിഭാഗം- അനില്‍ കുമാര്‍ തിരുവോത്തി ( ബസ്റ്റ് ബുക്ക് ഇന്‍ മലയാളം ഓണ്‍ ടെലിവിഷന്‍ രചയിതാവ്).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.