ഈ വിജയം സര്‍കാരിന്റെ നേട്ടമായി നേതാക്കന്മാര് കണ്ടപ്പോള്‍ ഈ വര്‍ഷം പത്താംതരത്തിലേക്ക് കയറുന്ന കുട്ടികളോടും പുറകെവരുന്ന കുരുന്നുകളെയും മനപൂര്‍വം വഞ്ചിക്കുകയായിരുന്നു. പരീക്ഷയ്ക് വെറുതെ മാര്‍ക്ക് ദാനം നല്കുമെങ്കില് ഓരോ കുട്ടിക്കും തോന്നും പഠിച്ചില്ലെങ്കിലും നമ്മള് ജയിക്കും , പിന്നെ എന്തിനാ വെറുതെ പഠിച്ചു സമയം കളയുന്നതെന്ന്. അങ്ങനെ അവരിലെ പഠിക്കണം എന്നുള്ള ആര്‍ജവം തല്ലികെടുത്തി ഒന്നിനും കൊള്ളാത്തവരാക്കി മാറ്റുകയാണ് ഈ സര്‍കാര്‍ ചെയ്തത് , ആ കുട്ടികള്്ക്കുവേണ്ടി കഷ്ടടപ്പെട്ട മാതാപിതാക്കളെയും വഞ്ചിച്ചു. ഇത്രയും വലിയ തെറ്റുചെയ്ത നിങ്ങളോട് കേരള ജനത പൊറുക്കില്ല.
ഗോകുല്‍ കുമാര്‍
എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ സര്‍ക്കാറിന്റെ രഹസ്യ അജണ്ടയുണ്ടോ ? പഠിച്ചവരെയും പഠിക്കാത്തവരെയും ഒരേപോലെ വിജയിപ്പിക്കുമ്പോള്‍ വിദൂരമല്ലാത്ത ഭാവിയില്‍ സര്‍ക്കാര്‍ സിലബസില്‍ നിന്നും സിബിഎസ്സി പോലുള്ള മറ്റുസിലബസുകളിലേക്ക് കുട്ടികള്‍ ആകര്‍ഷിക്കപ്പെടും. അതോടെ സൗജന്യ വിദ്യാഭ്യാസം ചുരുക്കം ചില കുട്ടികളിലേക്ക് മാറ്റപ്പെടും . അങ്ങനെ സംഭവിക്കുമ്പോള്‍ ഈ ഇനത്തില്‍ ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ സര്‍ക്കാറിന് ലാഭകരമാവുകയും ചെയ്യും. സര്‍ക്കാര്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ കൈകോര്‍ക്കേണ്ടത് ‘നാളത്തെ’ തലമുറക്ക് അത്യന്താപേക്ഷിതമാണ്.
അബിദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: