ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ യാതൊരുവിധ നിയന്ത്രണവുമേര്പ്പെടുത്തില്ലെന്നു കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇക്കാര്യത്തില്‍ ട്രായ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണമേര്പ്പെടുത്തുന്നതിനെതിരേ രാഹുല്‍ഗാന്ധി നല്കിയ അവിശ്വാസ പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നെറ്റ് എല്ലാവരുടേതുമാകണമെന്നതാണ് സര്‍ക്കാരിന്റെ നയം. നവമാധ്യമങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ എടുക്കില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇന്ന് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് സംസാരിക്കുന്ന രാഹുല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ട്വിറ്റര്‍ അടക്കമുള്ളവ ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് പറയണമെന്ന് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: