തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ നടപ്പിലാക്കിയ കെട്ടിട നികുതി വര്‍ധനവില്‍ ഇളവു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു.
660 ചതുരശ്രയടി വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി. 2,000 ചതുരശ്ര അടി വരെയുള്ള വീടുകളെ നികുതി വര്‍ധനവില്‍ നിന്നൊഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ബജറ്റില്‍ പ്രഖ്യാപിച്ച കെട്ടിട നികുതി വര്‍ധനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതില്‍ ഇളവ് നല്‍കണമെന്ന യുഡിഎഫ് യോഗത്തിന്റെ നിര്‍ദേശം ഇന്ന് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: