കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ഭാര്യയുടെ തലയറുത്ത ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ഷകനായ ചിന്നപ്പരാജാണ് (49) പ്രതി.
അറുത്തു മാറ്റപ്പെട്ട തലയുമായാണ് ഇയാള്‍ പൊളാച്ചിക്ക് സമീപമുള്ള സ്റ്റോഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിന്നപ്പരാജിന്റെ ഭാര്യ പ്രദേശത്തെ മറ്റൊരാളുമായി ബന്ധം പുലര്‍ത്തി വരികയായിരുന്നു. ഈ കാരണം പറഞ്ഞ് വീട്ടില്‍ വഴക്ക് പതിവായിരുന്നു.
ഭര്‍ത്താവിന്റെ വാക്കുകള്‍ അവഗണിച്ച് ഇവര്‍ ബന്ധം തുടര്‍ന്നു പോന്നു. ഇതാണ് ചിന്നപ്പരാജിനെ ചൊടിപ്പിച്ചത്.
കഴിഞ്ഞ രാത്രിയില്‍ വീട്ടില്‍ നിന്ന് കാണാതായ ഭാര്യയെ അന്വേഷിക്കവെ ഇവര്‍ കാമുകനുമായി അവിഹിത ബന്ധത്തിലേര്‍പ്പെടുന്നത് കാണാന്‍ ചിന്നപ്പരാജിന് ഇടവന്നു. തുടര്‍ന്ന് വഴിയില്‍ കാത്തു നിന്ന ചിന്നപ്പരാജ് ഭാര്യയെ അരിവാള്‍ ഉപയോഗിച്ച് വെട്ടി കൊല്ലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: