ഇസ്ലാമാബാദ്: കൊടും ഭീകരസംഘടനയായ പാക് താലിബാന് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളെയും സമാധാന പ്രേമികളെയും ഞെട്ടിക്കുന്നതാണ് ഈ വിവരം.
ഒമര്‍ ഒന്ന് എന്നാണ് പരീക്ഷിച്ച മിസൈലിനു പേര്. തങ്ങള്‍ സ്വന്തമായി വികസിപ്പിച്ചതാണ് മിസൈലെന്ന് തെഹ്രിക് ഇ താലിബാന് പാക്കിസ്ഥാന് അവകാശപ്പെട്ടു. ഇതുസംബന്ധിച്ച പത്രക്കുറിപ്പും മിസൈല്‍ പരീക്ഷണത്തിന്റേതെന്ന് വിശദീകരിച്ച് വീഡിയോയും പാക് താലിബാന് പുറത്തുവിട്ടിട്ടുണ്ട്.
മിസൈലിന്റെ ഭാഗങ്ങള്‍ യോജിപ്പിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. സാഹചര്യം അനുസരിച്ച് വളരെവേഗം സംയോജിപ്പിക്കാന്‍ കഴിയുന്നതാണ് മിസൈലെന്ന് പാക് താലിബാന് വക്താവ് മുഹമ്മദ് ഖുറസാനി പറഞ്ഞു. മിസൈല്‍ ശത്രുക്കളെ തീരത്തും,
ഖുറസാനി തുടര്‍ന്നു.
തങ്ങളുടെ സാങ്കേതിക വിദഗ്ധര്‍ക്ക് ആധുനിക ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള കഴിവുണ്ടെന്നും വക്താവ് പറഞ്ഞു. ചാവേറുകള്‍ക്ക് ധരിക്കാനുള്ള പ്രത്യേക തരം വസ്ത്രങ്ങള്‍, ചാവേറുകള്ക്കുള്ള വാഹനങ്ങള്‍, കൈബോംബുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാന്‍ പോരാളികളെ പഠിപ്പിച്ചുവരികയാണ്, വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: