കേന്ദ്രസര്‍ക്കാര്‍ പദ്ധതി; നാലു ലോ ഫ്‌ളോര്‍ ബസ് സര്‍വീസ് കൂടി തുടങ്ങി

Wednesday 22 April 2015 6:54 pm IST

ആലപ്പുഴ: കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍ കെട്ടിടം നിര്‍മിക്കാന്‍ എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിക്കുമെന്നു ജി. സുധാകരന്‍ എംഎല്‍എ. ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ചെങ്ങന്നൂര്‍, പത്തനംതിട്ട, കോട്ടയം മെഡിക്കല്‍ കോളജ്, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളിലേക്ക് പുതുതായി ആരംഭിച്ച ജന്റം ലോ ഫ്‌ളോര്‍ എസി ബസ് സര്‍വീസുകളുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാഹരി അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ നഗരഗതാഗതത്തിന് കൂടുതല്‍ സൗകര്യമൊരുക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതി പ്രകാരമാണ് ജന്റം ബസുകള്‍ അനുവദിച്ചത്. ബസ് സര്‍വീസിന്റെ സമയക്രമം: രാവിലെ ആറിന് ആലപ്പുഴ-ഫോര്‍ട്ട് കൊച്ചി, രാവിലെ 6.15-ചേര്‍ത്തല-അര്‍ത്തുങ്കല്‍പള്ളി-ചങ്ങനാശേരി-കോട്ടയം മെഡിക്കല്‍ കോളേജ്, രാവിലെ 5.30-ആലപ്പുഴ-പത്തനംതിട്ട, രാവിലെ 6.50-ആലപ്പുഴ-ഹരിപ്പാട്-മാവേലിക്കര-ചെങ്ങന്നൂര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.