നമ്മുടെ പാരമ്പര്യം പ്രകൃതിയെ അമ്മയായി കാണുന്നത്: കുമ്മനം

Wednesday 22 April 2015 7:05 pm IST

ചെങ്ങന്നൂര്‍: പ്രകൃതിയെ അമ്മയായി സങ്കല്‍പ്പിച്ച പാരമ്പര്യമാണ് പൂര്‍വീകര്‍ക്കുള്ളതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടി കുമ്മനം രാജശേഖരന്‍ പറഞ്ഞു. തൈമറവുംകര മുള്ളിപ്പാറ മലനട ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന സമാദരണസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോഗവസ്തുവായി മാത്രം കണ്ടത് മുതല്‍ക്ക് മനുഷ്യന് പ്രകൃതി ശത്രുവായി മാറി. ക്ഷേത്രങ്ങള്‍ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളായി മാറണമെന്നും പ്രകൃതിയെ അമ്മയായി സങ്കല്‍പ്പിച്ച് പൂര്‍വീകര്‍ ആരാധിച്ചത് അത് നശിക്കാതിരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുള്ളിപ്പാറ മലനട ഹൈന്ദവസേവാ സമിതി പ്രസിഡന്റ് പി.കെ.വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. പിഐപി അസി. എന്‍ജിനിയര്‍ സി.ജി. വിശ്വനാഥന്‍ കുമ്മനം രാജശേഖരനെയും, വാവസുരേഷിനെ മുള്ളിപ്പാറ മലനട ക്ഷേത്ര കണ്‍വീനര്‍ സോമശേഖരന്‍ ആദരിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സോമന്‍ വട്ടത്തോപ്പില്‍, ടി.ഡി. ദാസ്, വിക്രമന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.