വനവാസി വികാസ കേന്ദ്രം അദ്ധ്യാപക പരിശീലനം

Wednesday 22 April 2015 10:15 pm IST

കോഴിക്കോട്: കേരള വനവാസി വികാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമീണ പഠന കേന്ദ്രം അദ്ധ്യാപക പരിശീലനത്തിന് തുടക്കം. വനവാസി മേഖലകളില്‍ ഏകല്‍ വിദ്യാലയങ്ങള്‍ നടത്തുന്നവരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. കെ.പി. ചന്ദ്രദാസന്‍ പരിശീലന ശിബിരം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ മധുകര്‍ വി ഗോറെ അദ്ധ്യക്ഷത വഹിച്ചു. വനവാസി കല്യാണാശ്രമം ദക്ഷിണ ക്ഷേത്രീയ സഹ സംഘടനാ സെക്രട്ടറി എസ്.എസ്. രാജ്, ബിഎംഎസ്ആര്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപീകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. വനവാസി വികാസ കേന്ദ്രം അഖില ഭാരതീയ ശിക്ഷാ പ്രമുഖ് രാമചന്ദ്രഅയ്യ, സഹസംയോജകന്‍ കെ. കെ. സത്യന്‍, കൗസല്യ രവീന്ദ്രന്‍, നീലേശ്വരം ഭാസ്‌കരന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സി. കെ. സുരേഷ്ചന്ദ്രന്‍ സ്വാഗതവും പി. ഗോപീകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ശിബിരം 26ന് അവസാനിക്കും. ടി. എസ്. നാരായണന്‍, എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, പ്രദീപ് എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ലാസുകളെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.