ശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

Wednesday 22 April 2015 10:34 pm IST

കാലടി: ശങ്കര ജയന്തിയോടനുബന്ധിച്ച് കാലടിയില്‍ വിപുലമായ ആഘോഷങ്ങള്‍ നടക്കും. ശൃംഗേരി ആദിശങ്കര ജന്മഭൂമി ക്ഷേത്രം, ആദിശങ്കര കീര്‍ത്തി സ്തംഭം, ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, ആദിശങ്കര ജന്മദേശ വികസന സമിതി, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍. ആദിശങ്കര ജന്മദേശ വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാപരിക്രമയാണ് മുഖ്യപരിപാടി. സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആദിശങ്കര കീര്‍ത്തി സ്തംഭത്തില്‍ സംന്യാസി സമ്മേളനം നടക്കും. ഉച്ചതിരിഞ്ഞ് നാലിന് മഹാപരിക്രമ ആദിശങ്കര കീര്‍ത്തിസ്തംഭത്തില്‍ നിന്നും ആരംഭിച്ച് ചരിത്രമുറങ്ങുന്ന പെരിയാറിലെ മുതലക്കടവില്‍ എത്തും. തന്ത്രവിദ്യാപീഠത്തിലെ ആചാര്യന്മാരുടെ നേതൃത്വത്തില്‍ നദീപൂജക്ക് ശേഷം മഹാമുതലക്കടവ് സ്‌നാനം നടക്കും. ഇതോടനുബന്ധിച്ച് ആദിശങ്കര കുലദേവക്ഷേത്രമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മാതൃവന്ദനം നടക്കും. ശ്രീശങ്കരാചാര്യരുടെ 32 വര്‍ഷത്തെ ജീവിതത്തെ അനുസ്മരിച്ച് 32 അമ്മമാരെ ഫലമൂലാദികളും വസ്ത്രങ്ങളും നല്‍കി ആദരിക്കും. ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ ശ്രീശങ്കരജയന്തി പൂജ, രുദ്രഹോമം, വൈകുന്നേരം ശങ്കരവിജയ രഥയാത്ര എന്നിവയുമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.