തോട് അടച്ച് പാലം പണി; ഏക്കറുകണക്കിന് ഭൂമിയിലെ കൃഷി നശിച്ചു

Wednesday 22 April 2015 11:36 pm IST

കരുനാഗപ്പള്ളി: വവ്വാക്കാവ്-പാവുമ്പ റോഡില്‍ പാവുമ്പ പാലം പൊളിച്ച് പുതിയപാലം പണിയുന്നതിനായി വെള്ളം ഒഴുകികൊണ്ടിരുന്ന തോടിന് കുറുകെ അപ്രോച്ച് റോഡ് പണി. വെള്ളം കെട്ടിനിന്ന് ഏക്കറ് കണക്കിന് ഭൂമിയിലെ കൃഷി നശിച്ചു. ദേശീയപാതയില്‍ നിന്നും ചാരുംമൂട് അടൂര്‍ ഭാഗത്തേക്ക് എളുപ്പം എത്തിപ്പെടാവുന്ന ഈ റൂട്ടിലെ ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാവുമ്പാപാലം പുതുക്കി പണിയണമെന്ന നാട്ടുകാരുടെ വളരെക്കാലത്തെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് രണ്ടുകോടിയോളം രൂപ ചിലവില്‍ പാലം പണിയുന്നത്. നിലവിലുള്ള നീരൊഴുക്കും ഗതാഗവും തടസംവരാതെയാണ് പാലം പണിയേണ്ടത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ടെണ്ടറില്‍ തുക വകയിരുത്തിയിട്ടുള്ളതുമാണ്. എന്നാല്‍ നീരൊഴുക്ക് തടസപ്പെടുത്തികൊണ്ടാണ് റോഡ് പണിതത്. പ്രദേശത്തെ മുഴുവന്‍ ജലവും ഒഴുകിയിരുന്ന തോട് അടഞ്ഞതുമൂലം തുടരെ പെയ്ത മഴയുടെ ഫലമായി ജലനിരപ്പ് ഉയരുകയും ഉയര്‍ന്ന കൃഷിയിടങ്ങളില്‍പോലും വെള്ളം കയറി കൃഷി നശിക്കുകയുമാണുണ്ടായത്. കൂടാതെ പാലം പണിയോട് അനുബന്ധിച്ച് നിര്‍മ്മിച്ച റോഡിന്റെ അവസ്ഥയും മറ്റൊന്നല്ല. വെള്ളം കെട്ടിനിന്ന് ചെളികുളമായ റോഡില്‍ വളരെ സാഹസികമായാണ് യാത്ര ചെയ്യേണ്ടത്. ചെളിയില്‍ തെന്നി വശങ്ങളിലേക്ക് മറിഞ്ഞാല്‍ വശങ്ങളിലുള്ള തോട്ടിലാണ് വീഴുന്നത്. അപകചം നിത്യസംഭവമായി മാറിയിട്ടുണ്ട്. സംഭവത്തില്‍ പ്രധിഷേധിച്ചു നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അറിവോടെ കോണ്‍ട്രാക്ടര്‍മാര്‍ നടത്തുനന ജനദ്രോഹകരമായ നടപടിമൂലം കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ബിജെപി മേഘല പ്രസിഡന്റ് സുരേന്ദ്രന്‍പിള്ള സെക്രട്ടറി ശങ്കരന്‍കുട്ടി,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശരത്ത് എന്നീവര്‍ സംസാരിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.