ഗ്രാമീണറോഡുകളെ ഒഴിവാക്കി പത്തനാപുരം കെഎസ്ആര്‍ടിസി

Wednesday 22 April 2015 11:45 pm IST

പത്തനാപുരം: കിഴക്കന്‍മേഖലയിലെ ഗ്രാമീണറോഡുകളെ ഒഴിവാക്കി പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം. ഡിപ്പോയില്‍ നിന്നുളള സര്‍വ്വീസുകള്‍ ക്രമേണ വെട്ടിചുരുക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ് ഡിപ്പോ അധികൃതര്‍. നാല്‍പത്തിയഞ്ചിലധികം സര്‍വ്വീസുകള്‍ നടത്തികൊണ്ടിരുന്ന ഡിപ്പോയിലില്‍ സ്ഥിരം സര്‍വ്വീസ് നടത്തുന്നത് മുപ്പതില്‍ താഴെ ബസുകള്‍ മാത്രമാണ്.രാത്രിയില്‍ കിഴക്കന്‍ മേഖലയിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരുന്ന മിക്ക ബസുകളും നിര്‍ത്തലാക്കി.ഓടുന്നവയാകട്ടെ വല്ലപ്പോഴും മാത്രമാണ്.സുല്‍ത്താന്‍ബത്തേരിയടക്കമുളള നിരവധി ദീര്‍ഘദൂരസര്‍വ്വീസുകള്‍ നിലച്ചു.ഓടുന്ന ബസുകളാകട്ടെ മിക്കപ്പോഴും വഴിയിലാകുന്ന സ്ഥിയിലാണ്. ബസുകള്‍ വഴിയിലായാല്‍ അറ്റകുറ്റപണികള്‍ നടത്താനുളള മൊബൈല്‍വാന്‍ സംവിധാനം പോലും ഇവിടെയില്ല.ഇതിനായി കുളത്തുപ്പുഴയിലെ വാനാണ് പത്തനാപുരം ഡിപ്പോയില്‍ എത്തുന്നത്. പുന്നലയില്‍ നിന്നും ആരംഭിച്ച എല്ലാ ദീര്‍ഘദൂരസര്‍വ്വീസുകളും നിര്‍ത്തലാക്കി. ഉച്ചയ്ക്ക് പത്തനാപുരം ഡിപ്പോയില്‍ നിന്നും ആരംഭിച്ച മാനന്തവാടി സര്‍വ്വീസും കുറച്ച് ദിവസം മുടങ്ങി.യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വ്വീസ് പുനരാരംഭിച്ചു.കാര്യറ വഴി തിരുവനന്തപുരത്തിനുളള ബസും കമുകുംചേരി തിരുവനന്തപുരം ബസ്സും നിലനില്‍പ്പ് ‘ഭീഷണിയിലാണ്. എന്നാല്‍ ബസുകളുടെയും ജീവനക്കാരുടെയും അഭാവമാണ് സര്‍വ്വീസുകള്‍ ചുരുങ്ങാനുളള പ്രധാനകാരണമായി അധികൃതര്‍ ചൂണ്ടികാട്ടുന്നത്.ഇതിനിടയില്‍ ട്രാന്‍പോര്‍ട്ട് ഓഫീസറുടെ അഭാവത്തില്‍ ഡിപ്പോ പ്രവര്‍ത്തിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയത്.അവധിക്കാലമായതിനാല്‍ നിരവധിയാളുകളാണ് ഡിപ്പോയെ ആശ്രയിക്കുന്നത്. ഡിപ്പേയോടുള്ള അവഗണനക്കെതിരെ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.