തിരുവനന്തപുരം: ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് എസ്എസ്എല്‍സി ഫലം നീക്കി. ഐടി@ സ്കൂള്‍, പരീക്ഷാഭവന് സൈറ്റുകളില്‍ നിന്നാണ് ഫലം നീക്കിയത്.
തെറ്റ് തിരുത്തി വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനായി മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്നും വീണ്ടും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് മാര്‍ക്കുകള്‍ വീണ്ടും ശേഖരിക്കുന്ന പ്രവര്‍ത്തി തുടരുകയാണ്. 34 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതുവരെ ലഭിച്ചു. ഇനി 20 ക്യാംപില്‍ നിന്നു കൂടി ലഭിക്കാനുണ്ട്.
ഫലം വെള്ളിയാഴ്ച പൂര്‍ണമായി പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: