തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം അലങ്കോലമാക്കിയ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.
സോഫ്റ്റ്വെയറിനെ പരിചാഴി മാപ്പര്‍ഹിക്കാത്ത തെറ്റ് മറച്ചു വയ്ക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വിദഗ്ധരെ ഒഴിവാക്കി മന്ത്രി ഇഷ്ടക്കാരെ നിയോഗിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. പരീക്ഷാഫലം കുളമാക്കിയതില്‍ മന്ത്രിയുടെ ഓഫീസിന്റെ ദുരൂഹമായ ഇടപെടലും നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: