ആഗ്രയിലെ പള്ളിയാക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

Thursday 23 April 2015 4:20 pm IST

ആഗ്ര : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സെന്റ് മേരീസ് ക്രിസ്ത്യന്‍ പള്ളിയ്ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ആഗ്ര പോലീസ് മുന്നുപേരെ അറസ്റ്റുചെയ്തു. നാസിര്‍, സഫര്‍, സഫറുദ്ദീന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. പള്ളിയ്്ക്കു നേരെ ആക്രമണം നടന്ന ദിവസം മൂവരേയും കന്റോണ്‍മെന്റ് ഏരിയയില്‍ കണ്ടതായുള്ള സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് രാജേഷ് മോദക് പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നലുകളും ഇത് ശരിവെയ്ക്കുന്നുണ്ട്. എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം കേസില്‍ പോലീസ് പക്ഷപാതപരമായാണ് നടപടിയെടുക്കുന്നതെന്നാരോപിച്ച് സമാധാന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. അറസ്റ്റിലായവര്‍ റോഡ്‌സൈഡില്‍ ഭക്ഷണശാലയിലെ തൊഴിലാളികളാണെന്നും കച്ചവടത്തിനുശേഷം താമസസ്ഥാലത്തേയ്ക്കുള്ള എളുപ്പമാര്‍ഗ്ഗമായാണ് പ്രതാപ് പുരയിലെ പള്ളിയ്ക്കു സമീപത്തുകൂടി യാത്രചെയ്തത്. കേസുമായി ഇവര്‍ക്ക് യാതൊരു പങ്കാളിത്തവുമില്ലെന്നും സമാധാന പാര്‍ട്ടി സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി ജഹാംഗിര്‍ ആല്‍വി അറിയിച്ചു. പോലീസ് ഇവരുടെമേല്‍ കുറ്റം കെട്ടിച്ചമയ്ക്കുന്നതാണെന്നും ആല്‍വി പറഞ്ഞു. എന്നാല്‍ പള്ളി ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കാളിത്തമില്ലെങ്കില്‍ അത് അന്വേഷത്തില്‍ തെളിയുമെന്നും മോദക് പറഞ്ഞു. ഏപ്രില്‍ 16നാണ് കന്റോണ്‍മെന്റ് ഏരിയയില്‍ പ്രതാപ് പുരയ്ക്കു സമീപത്തായുള്ള സെന്റ് മേരീസ്പള്ളിയ്ക്കുനേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ 3.30നുണ്ടായ ആക്രമണത്തില്‍ പള്ളിയിലെ മാതാവിന്റേയും ഉണ്ണഇയേശുവിന്റെയും പ്രതിമ പൂര്‍ണ്ണമായും തകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.