ന്യൂദല്‍ഹി: മകളുടെ പുഞ്ചിരി തന്റെ ജീവിതത്തെ മാറ്റി മറിച്ചെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി.
കുട്ടികളുടെ ജനനം ആളുകളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ ധോണി അവരുടെ പുഞ്ചിരി അനുസരിച്ചായിരിക്കും നിങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങള്‍ സംഭവിക്കുകയെന്നും കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് മത്സരങ്ങള്‍ക്കായി ആസ്ട്രേലിയയിലേക്ക് പോകുന്നതിനിടെ ഫെബ്രവരിയിലാണ് സാക്ഷി സിവയ്ക്ക് ജന്മം നല്‍കിയത്.
മകള്‍ ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ധോണി കുട്ടിയെ കാണുന്നത്. മകള്‍ ജനിച്ചപ്പോള്‍ താന്‍ വിദേശത്തായിരുന്നു. അവളെ കാണാന്‍ കഴിയാത്തത് തന്നെ വിഷമത്തിലാക്കി-ധോണി പറഞ്ഞു.
ഞാന്‍ രാജ്യത്തിന് വേണ്ടിയാണോ ചെന്നൈയ്ക്ക് വേണ്ടിയാണോ കളിക്കുന്നതെന്നൊന്നും മകള്‍ നോക്കാറില്ല. അവള്‍ക്ക് കരഞ്ഞുകൊണ്ടിരിക്കണം. അത് മറ്റൊരനുഭവമാണെന്ന് ധോണി പറഞ്ഞു.
കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിതിരായി നടന്ന മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമിലെത്തിയ മകള്‍ സിവയുടെ ചിത്രം ധോണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: