ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു.
ബന്ധുക്കളായ നീരജ് തിവാരി, സോനു, ബാല്‍ കൃഷ്ണ ദ്വിവേദി എന്നിവരാണ് മരിച്ചത്. ട്രെയിന്‍ വരുന്നത് കണ്ടിട്ട് വേഗത്തില്‍ പാളം കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
ഹിംഗിരി എക്സ്പ്രസാണ് യുവാക്കളെ ഇടിച്ചത്. രാജാജിപുരത്ത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു മൂന്നംഗ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: