ഗുരുവിന്റെ ഹൃദയാധിവാസത്താലല്ലാതെ ഈശ്വരന്റെ സുഖം ആത്മാക്കള്ക്കറിയുകയില്ല. ഈശ്വരനും ഗുരുവും ഒന്നെന്ന് അനുഭവമുള്ളവര്‍ക്കറിയാം. ശരീരം ശാശ്വതമല്ല. ആത്മാവിന്റെ ഉള്‍ക്കാമ്പില്‍ അറിയുന്ന അറിവാണ് ഗുരു. ആ അറിവുതന്നെ ഓരോ യുഗത്തിലും അവതരിച്ചറിയിച്ചതും, ഏകസ്വരൂപനായ നാദബ്രഹ്മം തന്നെ പല നാമത്തില്‍ വര്‍ണ്ണിക്കുന്നു.
അതുവേണ്ടപോലെ തെളിയുന്നവര്‍ ഗുരുവിനെ അറിയും. അല്ലാത്തവര്‍ ഗുരുവിനെയും ദൈവത്തെയും രണ്ടായി പറയും. തീയുടെ അടുത്തുചെന്ന് തീ വേണ്ടാ, ചൂടു മതിയെന്നു പറയുന്നതാണവര്. തീയില്ലാതെ ചൂടില്ല. ഗുരുവില്ലാതെ ദൈവമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: