അരുവിത്തുറ: ഈരാറ്റുപേട്ടയില്‍ ഇന്നലെ തിരുനാളിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ തീക്കോയി തെങ്ങനാംശേരിയില്‍ അമല്‍ കുര്യന്(17) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.
അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തിലെ തിരുനാളിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം.
മൂന്നു സെറ്റ് വെടിക്കെട്ടാണ് ഉണ്ടായിരുന്നത്. അവസാന സെറ്റില്‍ കതിനാ കുറ്റി ദിശമാറി ജനങ്ങളുടെ ഇടയില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ എട്ടോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: