മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിന് ഇന്നു 42 വയസ് തികയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സച്ചിന് വിരമിച്ചിട്ടു 16 മാസങ്ങളായെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇന്നും സച്ചിനു സ്വന്തമായ ഇരിപ്പിടമുണ്ട്.
2013 ലെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയോടെയാണു സച്ചിന് കളിക്കളത്തോടു വിടപറഞ്ഞത്. വിരമിച്ചതിനു പിന്നാലെ പുറത്തിറക്കിയ ആത്മകഥ ‘പ്ലേയിംഗ് ഇറ്റ് മൈ വേ’ നിരവധിയാണു വിറ്റഴിഞ്ഞത്.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്, സെഞ്ചുറികള്‍, അര്‍ധസെഞ്ചുറികള്‍, കളിച്ച മത്സരങ്ങള്‍ എന്നീ റെക്കോര്‍ഡുകളെല്ലാം വിരമിക്കുമ്പോള്‍ സച്ചിന്റെ പേരിലായിരുന്നു. ഇന്നു 42 വയസ് തികയുന്ന സച്ചിന് ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ അംഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: