എസ്എസ്എല്‍സി പുതുക്കിയ പരീക്ഷാഫലം ഇന്നുണ്ടാവില്ല

Friday 24 April 2015 5:37 pm IST

തിരുവനന്തപുരം: എസ്എസ്എല്‍സി പുതുക്കിയ പരീക്ഷാഫലം ഇന്നുണ്ടാവില്ലെന്നു സൂചന. നാളെ രാവിലെയോടെ ഫലം പുറത്തുവരാനാണു സാധ്യത. നാനൂറിലേറെ പരാതികള്‍ പരിഹരിക്കാനുണ്ടെന്നും പിഴവ് ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ മൂല്യനിര്‍ണയം സാവധാനത്തിലാണെന്നും പരീക്ഷാ ഭവന്‍ അറിയിച്ചു. അതേസമയം, ഫലപ്രഖ്യാപനത്തില്‍ എല്ലാക്കൊല്ലത്തേയും പോലെ ചെറിയ പിഴവുകള്‍ സംഭവിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ഗ്രേസ് മാര്‍ക്ക് നല്‍കുക. തെറ്റിയ മാര്‍ക്ക് ശരിയായി ചേര്‍ക്കുക തുടങ്ങിയ ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഹാജരാകാത്തവര്‍ക്ക് ഗ്രേഡ് ലഭിച്ചതുള്‍പ്പടെ 3338 പരാതികളാണ് ലഭിച്ചത്. 2456 എണ്ണം ഗ്രേഡ് മിസ്സിംഗ് ആണ്. ഇന്നലെ വൈകിട്ടോടെ 1741 കേസുകള്‍ പരിഹരിച്ചിരുന്നു. മൂല്യനിര്‍ണയ ക്യാന്പുകളില്‍ നിന്ന് ഫലം അപ്‌ഡേറ്റ് ചെയ്തതിലും പിശക് വന്നിട്ടുണ്ട്. ഇത് പരിഹരിച്ച് വരികയാണ്. ഫലപ്രഖ്യാപനത്തിലുണ്ടായ പിഴവിന്റെ ധാര്‍മികമായ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാജി വയ്ക്കണോ എന്നുള്ളതൊക്കെ പിന്നീട് ആലോചിക്കാവുന്ന കാര്യമാണെന്നും റബ്ബ് കൂട്ടിച്ചേര്‍ത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.