വീട് കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കിയെന്ന്

Friday 24 April 2015 5:53 pm IST

ആലപ്പുഴ: വീട്ടുകാര്‍ വിനോദയാത്രയ്ക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് ഏഴരപ്പവന്‍ കവര്‍ന്ന സംഭവത്തില്‍ സൗത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആലപ്പുഴ കുതിരപ്പന്തി വെളിയില്‍ വിജയന്റെ മകന്‍ വിജേഷ് കുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മോഷണം നടന്നത്. അഞ്ചുപവന്റെ സ്വര്‍ണമാല, രണ്ടുപവന്റെ നെക്ലെയ്‌സ്, മൂന്ന് ഗ്രാമിന്റെ മോതിരം എന്നിവയാണ് മോഷണംപോയത്. പുലര്‍ച്ചെ വീട്ടില്‍ വെളിച്ചം കണ്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തുംമുമ്പേ തന്നെ നാട്ടുകാരുടെയും മറ്റും ബഹളം കേട്ട മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.