ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ സീലിങിലെ ഒരുഭാഗം ഇടിഞ്ഞു വീണു. ആര്‍ക്കും പരിക്കില്ല. ഈ മാസം ഉണ്ടാവുന്ന മൂന്നാമത്തെ സംഭവമാണിത്. ആഭ്യന്തര ടെര്‍മിനലിലെ എഴാം ഗേറ്റിന് സമീപമാണ് സംഭവമുണ്ടായത്.
സംഭവം ഉണ്ടായ ഉടനെ ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് പാഞ്ഞെത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏപ്രില്‍ ഒന്നിനും ഏപ്രില്‍ 16നും ഇത്തരത്തിലുള്ള അപകടമുണ്ടായിരുന്നു. 2013ല്‍ ടെര്‍മിനലുകള്‍ ഉദ്ഘാടനം ചെയ്തശേഷം ആഭ്യന്തര. അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ ഇത്തരത്തിലുള്ള 40 സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: