ഡെറാഡൂണ്‍: പുണ്യപുരാതനമായ കേദാര്‍ നാഥ് ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി ഇന്നലെ തുറന്നു. മഞ്ഞ് കാലത്തെ തുടര്‍ന്ന് ആറ് മാസമായി അടച്ചിട്ടിരുന്ന ക്ഷേത്രമാണ് ഇന്നലെ തുറന്നത്.
വെളുപ്പിന് 4.50ന് മുഖ്യപുരോഹിതന്‍ ശ്രീകോവില്‍ തുറക്കുമ്പോള്‍ കേദാര്‍നാഥ്-ബദരിനാഥ് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഗാഡിയലും രുദ്രപ്രയാഗ ജില്ലാ അധികാരികളും ക്ഷേത്രത്തിലെത്തിയിരുന്നു.
ബദരിനാഥ് ക്ഷേത്രം 26ന് തുറന്നതിന് ശേഷം മാത്രമെ നിത്യപൂജകള്‍ ആരംഭിക്കുകയുള്ളു. ഗംഗോത്രി, യമുന ക്ഷേത്രങ്ങള്‍ അക്ഷയ തൃതീയയോടനുബന്ധിച്ച് വ്യാഴാഴ്ച തുറന്നിരുന്നു. മഞ്ഞുകാലത്ത് ആറുമാസം ക്ഷേത്രങ്ങള്‍ അടച്ചിടുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: