കൊച്ചി: തൃശൂരിലെ ഗവണ്മെന്റ് എസ്ആര്‍വി മ്യൂസിക്ക് സ്കൂളിനെ കോളേജായി ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാനായി മൃദംഗവിദ്വാനും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്ട്സ് റിട്ട. പ്രിന്‍സിപ്പലുമായ പ്രൊഫ. എം. ബാലസുബ്രഹ്മണ്യത്തെ സ്പെഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചു.
പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജ് പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുള്ള ബാലസുബ്രഹ്മണ്യം ഹിന്ദി ഭാഷാ അധ്യാപകനും ജ്യോതിഷ സംസ്കൃതപണ്ഡിതനുമായ പ്രൊഫ. എന്‍.ഇ. മുത്തുസ്വാമിയുടെയും സംഗീത അധ്യാപിക എ. സരസ്വതി അമ്മാളിന്റെയും പുത്രനാണ്.
പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. എം.എന്‍. മൂര്‍ത്തി സഹോദരനാണ്. സംഗീതവിദൂഷി ഡോ. എസ്. ഭാഗ്യലക്ഷ്മി സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: