കോട്ടയം: വിശ്വഹിന്ദു പരിഷത്ത് മാര്‍ഗ്ഗദര്‍ശക് മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സന്ന്യാസി സമ്മേളനം എരുമേലിയില്‍ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അറിയിച്ചു. 27, 28 തീയതികളില്‍ എരുമേലി കെടിഡിസിയിലാണ് സമ്മേളനം.
വ്യത്യസ്തമായ സമ്പ്രദായങ്ങളുടെയും സമുദായങ്ങളുടെയും പരമ്പരകളുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഭിന്നിച്ചു നില്ക്കുന്ന ഹൈന്ദവ സമൂഹത്തെ ഏകോപിപ്പിക്കുക, അന്തരീക്ഷവും ജലസ്രോതസ്സുകളെയും മലിനമാക്കുന്നതിനെതിരെ സന്ദേശം നല്‍കുക, ശാസ്ത്രപഠനത്തിലൂടെയും ആചരണത്തിലൂടെയും ധര്മ്മപ്രകാശനം സാദ്ധ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
27ന് രാവിലെ 10ന് എരുമേലി വലിയമ്പത്തില്‍ നടക്കുന്ന സദ്ഭാവനായജ്ഞത്തോടെ സമ്മേളനം തുടങ്ങും. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സന്യാസിശ്രേഷ്ഠന്മാരെയും ഹൈന്ദവ നേതാക്കളെയും വേദിയിലേക്ക് സ്വീകരിച്ചാനയിക്കും.
ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന്, വിഎച്ച്പി ക്ഷേത്രീയ കാര്യവാഹക് വെങ്കിടേഷ് തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സ്വാമി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. പത്രസമ്മേളനത്തില്‍ വി.എസ്. വിജയന് പാറത്തോട്, ടി.പി. പ്രസാദ് പതാലില്‍, മനോജ് എസ്. നായര്‍, പി.കെ. രതീഷ്കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: