വലയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യം കൗതുകമായി

Friday 24 April 2015 7:41 pm IST

ഇന്നലെ പുന്നപ്രയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച കൂറ്റന്‍ മത്സ്യം

അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യം കൗതുകമായി. പുന്നപ്ര വിയാനി കടപ്പുറത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ മത്സ്യബന്ധനത്തിന് പോയ ലയനം എന്ന വള്ളത്തിലെ തൊഴിലാളികള്‍ക്കാണ് ഈ അപൂര്‍വ മത്സ്യം ലഭിച്ചത്.

രാവിലെ ആറോടെ വലയില്‍ കുടുങ്ങിയ ഈ മത്സ്യത്തെ മറ്റൊരു വള്ളത്തിന്റെ സഹായത്താലാണ് വിയാനി കടപ്പുറത്തെത്തിച്ചത്. സ്രാവിനത്തില്‍പ്പെട്ടതാണെന്ന് കരുതുന്ന ഇതിന് ഏകദേശം പത്തടിയോളം നീളവും 500 കിലോയോളം തൂക്കവും വരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അപൂര്‍വ മത്സ്യത്തെ കാണാനും ഇതിന്റെ ചിത്രമെടുക്കാനും നാട്ടുകാരുടെ വലിയ തിരക്കായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.