മഞ്ചേരി ബ്രഹ്മസ്ഥാനക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു

Friday 24 April 2015 7:43 pm IST

മഞ്ചേരി ബ്രഹ്മസ്ഥാനക്ഷേത്ര മഹോത്സവത്തില്‍ അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു

മഞ്ചേരി: മഞ്ചേരി ബ്രഹ്മസ്ഥാനക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു. പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്കായി മഞ്ചേരി നറുകര അമൃതവിദ്യാലയം മൈതാനിയിലെത്തിയ മാതാ അമൃതാനന്ദമയി ദേവി ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായി തൃശ്ശൂരിലേക്ക് ഇന്ന് യാത്രതിരിക്കും.

ഇന്നലെ ഉച്ചമുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയ അമ്മ അവസാനത്തെ ആളിനും നേരിട്ട് സാന്ത്വനമരുളി സ്‌നേഹാലിംഗനത്തിലൂടെ സായൂജ്യം പകര്‍ന്നാണു മടങ്ങുന്നത്.
ഇന്നലെ രാവിലെ നടന്ന പൊതുചടങ്ങില്‍ മഹാകവി അക്കിത്തം, മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ അമ്മയ്ക്ക് ഹാരാര്‍പ്പണം ചെയ്തു.

തുടര്‍ന്ന് മാതാ അമൃതാനന്ദമയി മഠം നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതികളായ അമൃതനിധി അഗതി-വിധവാ പെന്‍ഷന്‍, വിദ്യാമൃതം സ്‌കോളര്‍ഷിപ്പ് എന്നിവയില്‍ ജില്ലയില്‍ നിന്നു പുതുതായി ചേര്‍ക്കപ്പെട്ടവര്‍ക്കുള്ള സഹായധന വിതരണം നടന്നു.

അമ്മയുടെ മഞ്ചേരി സന്ദര്‍ശനത്തിന്റെ സ്മരണിക അമൃതസൗഭഗം സാഹിത്യകാരി കെ.ബി.ശ്രീദേവിക്കു കൈമാറി മഹാകവി അക്കിത്തം പ്രകാശനം ചെയ്തു. രാവിലെ ശനിദോഷനിവാരണപൂജ, അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവയും നടന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.