കാരുണ്യ ചികിത്സാസഹായം 700 കോടി കവിഞ്ഞു: മന്ത്രി

Friday 24 April 2015 7:50 pm IST

തിരുവനന്തപുരം: കാരുണ്യ ബനവലന്റ് ഫണ്ടില്‍ðനിന്നുള്ള ചികിത്സാധനസഹായം 700 കോടി രൂപ കവിഞ്ഞതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്നó19-ാമത് സംസ്ഥാനതലസമിതിയോഗം 3,736 പേര്‍ക്ക് 49.14 കോടിരൂപയുടെ സഹായം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. 26,902 പേര്‍ക്ക് ഒറ്റത്തവണ ചികിത്സാസഹായമായി 9.54 കോടിരൂപ അനുവദിച്ചു. ഇതോടെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 86,876 ആയും ചികിത്സാസഹായം 701.25 കോടിരൂപയായും ഉയര്‍ന്നു. മണ്ണാര്‍ക്കാട്, റാന്നി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നതിന് യോഗം ധനാനുമതി നല്‍കി.എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ðകോളേജുകളിലും സൗജന്യ ഡയാലിസിസ് സെന്ററുകള്‍ തുടങ്ങുന്നതിന് കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. അതിനുപുറമെ 27 ജില്ലാ, താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്ററുകള്‍ സജ്ജീകരിക്കാന്‍ അനുമതി നല്‍കി. ഇതില്‍ തിരുവനന്തപുരം മെഡിക്കല്‍ðകോളേജില്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ആലപ്പുഴയില്‍ പണി പൂര്‍ത്തിയായി. മറ്റു ആശുപത്രികളില്‍ðസജ്ജീകരണം നടന്നുവരുന്നു. ഡയാലിസിസ് സൗകര്യമുള്ള 31 സ്വകാര്യ ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കിയിട്ടുണ്ട്. അവയില്‍ð 27 എണ്ണം പ്രവര്‍ത്തിച്ചു തുടങ്ങി. ഇതിനകം 1,057 ഹീമോഫീലിയാ രോഗികള്‍ക്ക് 21.14 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചതായും മന്ത്രി മാണി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.