കൊച്ചി: കേരളത്തിന്റെയും മലയാളത്തിന്റെയും അഭിമാനമാണ് എം. ടി. വാസുദേവന്‍ നായരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് 2015 ന്റെ പ്രത്യേക മലയാളം സാഹിത്യ പതിപ്പ് കൊച്ചിയില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ എം.ടി വാസുദേവന്‍ നായരെ പീപ്പിള്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നല്കി ആദരിച്ചു. വിപണന സാധ്യത നോക്കിയല്ല എഴുത്തുകാരന് സാഹിത്യസൃഷ്ടി നടത്തുന്നതെന്നും വകതിരിവുള്ള വായനക്കാരാണ് മലയാള ഭാഷാ സാഹിത്യത്തിന്റെ മൂല്യം നിലനിര്ത്തുതെന്നും ചടങ്ങില്‍ സംസാരിച്ച എം.ടി പറഞ്ഞു.
എഴുതുക എന്നത് എന്റെ ഉത്തരാവാദിത്വമായാണ് കാണുന്നത്. ലിംക ബുക്കില്‍ സാഹിത്യത്തിനും ഭാഷക്കും ഇടം നല്‍കിയത് വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എം.ടിയുടെ കഴിഞ്ഞ 75 വര്‍ഷങ്ങളായുളള സാഹിത്യ രംഗത്തെ അതുല്യ സംഭാവനകള്‍ കണക്കിലെടുത്താണ് ലിംക ബുക്ക് പീപ്പിള്‍ ഓഫ് ഇയര്‍ അവാര്‍ഡ് നല്കി ആദരിച്ചത്. ലിംക ബുക്ക്സ് ഓഫ് റെക്കോര്‍ഡ്സ് എഡിറ്റര്‍ വിജയ ഘോഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: