നദീമഹോത്സവം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Friday 24 April 2015 8:17 pm IST

ചെറുതുരുത്തി: നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ മെയ് 10 മുതല്‍ 17 വരെ ഭാരതപ്പുഴയുടെ തീരത്ത് സംഘടിപ്പിക്കുന്ന ദേശീയ നദീ മഹോത്സവത്തില്‍ പ്രതിനിധികളാകുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരിസ്ഥിതി-നദീസംരക്ഷണ പ്രവര്‍ത്തകര്‍, റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ചര്‍ച്ച, സെമിനാറുകള്‍, ജലസംരക്ഷണ പ്രദര്‍ശനം, കലാസാംസ്‌കാരിക പരിപാടികള്‍, ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍, നിളായനം പ്രദര്‍ശനം എന്നിവയുണ്ടാകും. കില, പഞ്ചായത്ത്, ജലവിഭവ വകുപ്പ്, ടൂറിസം വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ദേശീയ ശുചിത്വ മിഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ, നിളാ മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പുഴ പരിപോഷണത്തിന് തലമുറയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ 9400031808 എന്ന നമ്പറില്‍ മെയ് ഒന്നിനകം രജിസ്റ്റര്‍ ചെയ്യണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.