കണ്ണൂര്‍: ബിജെപി നേതാവായിരുന്ന ദിവംഗതനായ കെ.ജി.മാരാര്‍ജിയുടെ 21-ാം സ്മൃതിദിനം ഇന്ന് രാവിലെ 8.30 ന് കണ്ണൂര്‍ പയ്യാമ്പലത്തുള്ള മാരാര്‍ജി സ്മൃതി മണ്ഡപത്തിന് സമീപം പുഷ്പാര്‍ച്ചനയോടെ ആചരിക്കും.
മാരാര്‍ജി അനുസ്മരണ പ്രഭാഷണം ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന് നിര്‍വഹിക്കും. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ദേശീയ സമിതിയംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, സംഘപരിവാര്‍ നേതാക്കള്‍, സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: