ഗ്രനാഡ: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 165 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. വിന്‍ഡീസിന്റെ 299 എന്ന സ്കോറിനെതിരെ സന്ദര്‍ശകര്‍ 464 റണ്‍സ് വാരി.
182 റണ്‍സുമായി പുറത്താകാതെ നിന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ഹീറോ. 17 ഫോറുകളും നാലു സിക്സറുകളും റൂട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നു. നായകന് അലിസ്റ്റര്‍ കുക്ക് (76) ഗ്യാരി ബാലന്‍സ് (77), ജൊനാതന്‍ ട്രോട്ട് (59) എന്നിവരും തിളങ്ങി.
വിന്‍ഡീസിന്റെ ദേവേന്ദ്ര ബിഷു നാലു പേരെ കൂടാരം കയറ്റി. ഷാനോണ്‍ ഗബ്രിയേലിന് രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: