എസ്എസ്എല്‍സി ഫലം: അബ്ദുറബ്ബിന് ലീഗിന്റെ താക്കീത്

Saturday 25 April 2015 10:44 am IST

കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് നാണക്കേടും വിശ്വാസ്യത്തകര്‍ച്ചയും ഉണ്ടാക്കുന്ന തരത്തില്‍ എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് മുസ്‌ലിം ലീഗിന്റെ താക്കീത്. ഇത്തരം തെറ്റുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കരുതെന്നു മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഫലപ്രഖ്യാപനത്തിലെ പിഴവിലെ അപാകതകള്‍ പരിഹരിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ലീഗ് വിദ്യാഭ്യാസമന്ത്രിക്കു നിര്‍ദേശം നല്‍കി. എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ സാധാരണ ഗതിയില്‍ ഇത്തരത്തില്‍ തെറ്റുകള്‍ വരാന്‍ സാധ്യതയില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു. വിദ്യഭ്യാസ വകുപ്പിനെ പരസ്യമായി വിമര്‍ശിച്ച കെ.എന്‍.എ ഖാദര്‍ എംഎല്‍എയെ കെ.പി.എ മജീദ് ന്യായീകരിച്ചു. സദുദ്ദേശത്തോടെയാണ് കെ.എന്‍.എ ഖാദറിന്‍റ വിമര്‍ശനമെന്നും ഇക്കാര്യത്തില്‍ ലീഗില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.