എസ്എസ്എല്‍സി: പുതുക്കിയ ഫലം ഇന്ന്

Saturday 25 April 2015 12:58 pm IST

തിരുവനന്തപുരം: പുതുക്കിയ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു പ്രസിദ്ധീകരിക്കും. അപൂര്‍ണമായ 3393 മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തിയെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ആദ്യം പ്രസിദ്ധീകരിച്ച ഫലത്തില്‍ വ്യാപക തെറ്റുകള്‍ കണ്ടതിനെത്തുടര്‍ന്നാണ് അപാകം പരിഹരിച്ച് ഫലം വീണ്ടും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. ഫലം സംബന്ധിച്ചു ലഭിച്ച 179 പരാതികളും തീര്‍പ്പാക്കിയെന്ന് ഡിപിഐ അറിയിച്ചു. 3,500 ലധികം വിദ്യാര്‍ഥികളുടെ പരീക്ഷാഫലത്തിലായിരുന്നു തെറ്റുകള്‍ സംഭവിച്ചത്. ഗ്രേസ് മാര്‍ക്കു നല്‍കിയതിലും പിഴവുകളുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.