ശ്രീധരന് നന്ദി പറഞ്ഞ് മോദിയുടെ മെട്രോയാത്ര

Saturday 25 April 2015 7:23 pm IST

ന്യൂദല്‍ഹി: ഇന്നലെ രാവിലെ ദല്‍ഹി മെട്രോ ട്രെയിന്‍ പാഞ്ഞത് ഒരു വിവിഐപിയുമായി. മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. ധൗളാ കുവാ മുതല്‍ ദ്വാരകവെരയായിരുന്നു മോദിയുടെ 12 മിനിറ്റ് യാത്ര. ദേശീയ ഇന്റലിജന്‍സ് അക്കാദമിയുടെ ഉദ്ഘാടനത്തിനു പോകുകയായിരുന്നു അദ്ദേഹം. മോദിയുടെ കന്നി മെട്രോ യാത്രയില്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. സുരക്ഷയുടെ പേരില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് മോദി മെട്രോ ട്രെയിനില്‍ പോയത്. മെട്രോ യാത്ര ആസ്വദിക്കാന്‍ ശ്രീധരന്‍ജി എന്നോട് എപ്പോഴും പറയുമായിരുന്നു. ഇന്ന് അതിന് അവസരം കിട്ടി. യാത്ര ശരിക്കും ആസ്വദിച്ചു. നന്ദി ശ്രീധരന്‍ജി... മോദി യാത്രക്കിടയില്‍ ട്വീറ്റ് ചെയ്തു. ദല്‍ഹി മെട്രോയുടെ ശില്പി കെ. ശ്രീധരനാണ്. റെയില്‍വേ പരിഷ്‌കരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മോദി സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ചിരിക്കുന്നതും ശ്രീധരനെയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.