464.സ്പൃഹാ – സ്പൃഹ രൂപമായവള്‍. ഏതിന്റെയെങ്കിലും നേര്‍ക്കുള്ള തീവ്രമായ ആഗ്രഹമോ സ്നേഹമോ ആണ് സ്പൃഹ. അസൂയയും സ്പൃഹയുടെ ഒരു രൂപമാണ്. മനുഷ്യനെ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സ്പൃഹ പ്രപഞ്ച പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു.
465.ദയാ – മറ്റുള്ളവരുടെ ദുഃഖത്തിലും ക്ലേശത്തിലും തോന്നുന്ന മനസ്സലിവാണ് ദയാ. ജീവിത്തെ ധന്യമാക്കുന്ന ദയ ദേവിയുടെ ഒരു മൂര്‍ത്തിയാണ്. ദേവിക്കു സ്വന്തം സന്താനങ്ങളായ നമ്മോടുള്ള വാത്സല്യപൂര്‍വമായ ദയയാണ് നമ്മുടെ എല്ലാ ശാസ്ത്രജ്ഞാനവും ഉണ്ടാകാന്‍ കാരണം. ദേവി ദയാമയിയാണ്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: