കെജിഎസിന്റെ വ്യാമോഹം മാത്രം: കൃഷ്ണദാസ്

Saturday 25 April 2015 9:22 pm IST

പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മ്മാണം കെജിഎസിന്റെ വ്യാമോഹം മാത്രമാണെന്ന് ബിജെപി ദേശീയസമിതിയംഗം പി.കെ.കൃഷ്ണദാസ്. നിര്‍ദ്ദിഷ്ട പദ്ധതിക്ക് ആരും അനുമതി നല്‍കിയിട്ടില്ല. പാരിസ്ഥിതിക ആഘാതപഠനത്തിന് മുമ്പ് കെജിഎസ് അപേക്ഷ നല്‍കിയിരുന്നു. പഠനത്തിനുള്ള അനുവാദം വിമാനത്താവള നിര്‍മ്മാണത്തിനുള്ള പച്ചക്കൊടിയല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യോഗ്യതയുള്ള ഏജന്‍സികള്‍ക്ക് ആറന്മുളയുടെ പരിസ്ഥിതി തകര്‍ക്കുന്ന രീതിയില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സാധ്യമാകില്ലെന്ന് തന്നെയാണ് വിശ്വാസം. ജില്ലാ പ്രസിഡന്റ് ടി.ആര്‍.അജിത് കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.